
റിയാദ്: രാജ്യത്ത് കൂടുതല്‍ കോറോണ വാക്സിനുകളെത്തിയതായും വിതരണം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വാക്സിന്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്ന് വിതരണത്തില്‍ കാലതാമസം നേരിട്ടതിനാല്‍ മന്ദഗതിയിലായിരുന്ന വാക്സിനേഷന്‍ പദ്ധതി വീണ്ടും സജീവമായി തുടങ്ങി. കഴിഞ്ഞ ദിവസം മാത്രം രണ്ടായിരത്തി അഞ്ഞൂറോളം ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെ ഇത് വരെ 4,46,940 ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവര്‍ വേഗത്തില്‍ അപ്പോയിന്റ്‌മെന്റെടുക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സമുഹം തയ്യാറായാല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴിയും അല്ലാതെയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജവാസാത്ത് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും, അബ്ഷര്‍ പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.