Currency

സ്വകാര്യ സ്‌കൂളുകളിലും സൗദിവല്‍ക്കരണം; മലയാളി അധ്യാപകര്‍ ആശങ്കയില്‍

സ്വന്തം ലേഖകന്‍Sunday, May 9, 2021 3:36 pm
school
Villa-kochi-Kerala

റിയാദ്: സൗദിയില്‍ സ്വകാര്യ സ്‌കൂളുകളിലും സൗദിവല്‍ക്കരണം നടപ്പാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിട്ടു. 3 വര്‍ഷത്തിനകം 28,000 സ്വദേശി അധ്യാപകര്‍ക്കു ജോലി കണ്ടെത്തുകയാണ് ലക്ഷ്യം.

അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യോളജി, ആര്‍ട്ട്ഫിസിക്കല്‍ എജ്യുക്കേഷന്‍, നാഷണല്‍ ഐഡിന്റിറ്റി വിഷയങ്ങളിലായിരിക്കും അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുക. പിന്നീട് മറ്റു വിഷയങ്ങളിലേക്കും വ്യാപിപ്പിക്കും.

പുതിയ നിര്‍ദേശം മലയാളികള്‍ അടക്കമുള്ള വിദേശ അധ്യാപകരെ ആശങ്കയിലാഴ്ത്തി. നടപ്പായാല്‍ 28,000 വിദേശികള്‍ക്കു മറ്റു ജോലി കണ്ടെത്തുകയോ തിരിച്ചുപോകുകയോ ചെയ്യേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x