Currency

സൈബര്‍ കുറ്റം; ഖത്തറില്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നു

സ്വന്തം ലേഖകന്‍Sunday, July 29, 2018 12:00 pm

ദോഹ: ജാഗ്രതയില്ലായ്മയാണ് 70% സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതെന്നു സാമ്പത്തിക, ഇലക്ട്രോണിക്സ് കുറ്റകൃത്യവിഭാഗം മേധാവി ക്യാപ്റ്റന്‍ മുദാവി സയീദ് അല്‍ ഖഹ്താനി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ ആവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഖത്തര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹം അശ്രദ്ധമായാണ് ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങളെയും അനുബന്ധ പ്രശ്നങ്ങളെയും കുറിച്ച് ആഭ്യന്തരമന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കി വരികയാണെന്നും ക്യാപ്റ്റന്‍ മുദാവി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x