കൃഷിസ്ഥലത്തെ ഡാമില്‍ കുടുങ്ങിയ ഡാനിയേല്‍ മില്ലര്‍ എന്ന 45 കാരനെയാണ് രക്ഷപെടുത്തിയത്. വെള്ളത്തിനു മുകളില്‍ മണിക്കൂറുകളോളം തല ഉയര്‍ത്തിപ്പിടിച്ച് നിന്ന ഡാനിയേല്‍ മില്ലറെ സമീപവാസികളും റെസ്‌ക്യൂ ടീമും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സിഡ്‌നി: ഡാമില്‍ കുടുങ്ങിയ ഓസ്‌ട്രേലിയക്കാരനെ മണിക്കൂറുകള്‍ക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി. കൃഷിസ്ഥലത്തെ ഡാമില്‍ കുടുങ്ങിയ ഡാനിയേല്‍ മില്ലര്‍ എന്ന 45 കാരനെയാണ് രക്ഷപെടുത്തിയത്. വെള്ളത്തിനു മുകളില്‍ മണിക്കൂറുകളോളം തല ഉയര്‍ത്തിപ്പിടിച്ച് നിന്ന ഡാനിയേല്‍ മില്ലറെ സമീപവാസികളും റെസ്‌ക്യൂ ടീമും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സിഡ്‌നിയില്‍ നിന്ന് 300 മീറ്ററോളം മാറി തന്റെ കൃഷിയിടത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണിയെടുക്കുന്നതിനിടെയാണ് ഡാനിയേല്‍ അപകടത്തില്‍പെട്ടത്. വെള്ളത്തിലേക്ക് വീണ മില്ലര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്വാസം കിട്ടാനായി യോഗയിലെ ഒരു പൊസിഷന്‍ താന്‍ പിന്തുടരുകയായിരുന്നെന്നും അങ്ങനെയാണ് രക്ഷപെട്ടതെന്നും മില്ലര്‍ പറയുന്നു.
അപകടത്തിനുശേഷം ഏകദേശം രണ്ടുമണിക്കൂറിനു ശേഷമാണ് മില്ലറെ രക്ഷപ്പെടുത്താനായതെന്ന് റെസ്‌ക്യൂ ടീം പറഞ്ഞു. തുടര്‍ന്ന് മില്ലറെ ഹെലികോപ്ടറില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ഹൈപ്പോതെര്‍മിയയ്ക്കും നട്ടെല്ലിനേറ്റ ചെറിയ പരിക്കിനും ചികിത്സ നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.