
ഒമാന്‍: ഒമാനില്‍ ക്യാര്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. മസീറ തീരത്ത് നിന്ന് നീങ്ങി അല്‍ വുസ്ത, ദോഫാര്‍ തീരങ്ങള്‍ക്ക് സമാന്തരമായാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. മണിക്കൂറില്‍ 61 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ ഇപ്പോഴത്തെ വേഗത. അറബിക്കടലിന്റെ തെക്ക് ഭാഗത്ത് ‘മഹാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒരേസമയം രണ്ട് ചുഴലികാറ്റുകള്‍ രൂപപ്പെടുകയെന്ന അപൂര്‍വ പ്രതിഭാസത്തിനാണ് അറബിക്കടല്‍ സാക്ഷ്യം വഹിക്കുന്നത്.
അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തായാണ് ‘മഹാ’ ഇപ്പോഴുള്ളത്. ക്യാറിന്റെ സഞ്ചാര പാത പിന്‍ തുടര്‍ന്ന് ഒമാന്‍ തീരത്തേക്ക് എത്താനാണ് സാധ്യത. മണിക്കൂറില്‍ 111 കിലോമീറ്റര്‍ വരെയാണ് ‘മഹാ’യുടെ കേന്ദ്രഭാഗത്തെ കാറ്റിന്റെ വേഗതയെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ഇത്. മഹാ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തി പ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.