സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിംങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ രണ്ടില്‍ കൂടുതല്‍ ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തുമെന്നുമെന്ന് കുവൈത്ത് പൊലീസ്. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി കേണല്‍ ആദില്‍ അല്‍ ഹശ്ശാഷാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത്: സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിംങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ രണ്ടില്‍ കൂടുതല്‍ ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തുമെന്നുമെന്ന് കുവൈത്ത് പൊലീസ്. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി കേണല്‍ ആദില്‍ അല്‍ ഹശ്ശാഷാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന നിയമത്തിന്റെ ഭാഗമാണ് നാടുകടത്തല്‍ നടപടിയും.
മറ്റ് യാത്രക്കാരുടെ യാത്രാനീക്കം തടസപ്പെടുത്തുന്ന നിലയില്‍ വാഹനമോടിക്കുക, റെഡ് സിഗ്‌നല്‍ കട്ട് ചെയ്യുക, അനുവദിച്ചതിനും കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കുക, വാഹനം കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ രണ്ടില്‍ കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നതും ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ ഗണത്തില്‍പ്പെടുത്തി നാടുകടത്തുന്നതിന് ഇടയാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.