
മസ്കത്ത്: പ്രമേഹരോഗികള്‍ അത്താഴം ഒഴിവാക്കരുതെന്ന് മുന്നറിയിപ്പ്. അത്താഴം ഒഴിവാക്കി നോമ്പെടുക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. പ്രവാസികളുടെ പൊതുവായുള്ള ഈ ശീലം പ്രമേഹരോഗികള്‍ ഒഴിവാക്കണമെന്ന് മബേല അല്‍ സലാമ പോളിക്ലിനിക്കിലെ ഇന്േറണിസ്റ്റും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. റഷീദ് അലി പറഞ്ഞു. അത്താഴ സമയത്തിന് ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ മുമ്പ് എഴുന്നേല്ക്കുകയും സുബ്ഹി ബാങ്കിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുകയുമാണ് ഉത്തമം.
സെല്‍ഫ് ഗ്ലൂക്കോമീറ്ററുകള്‍ ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായ അളവിലാണെന്ന് ഉറപ്പാക്കണം. ഉയര്‍ന്ന പ്രമേഹം ഉള്ളവരിലും ഹൃദയ, വൃക്കരോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഷുഗറിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. വേനലായതിനാല്‍ നോമ്പുതുറന്ന ശേഷം എല്ലാവരും ധാരാളം വെള്ളം കുടിക്കണം. ഈത്തപ്പഴവും ഫ്രഷ് ജ്യൂസും കഴിച്ച് വേണം നോമ്പുതുറക്കാന്‍. ഫ്രൈ ചെയ്ത ഭക്ഷണം ഒഴിവാക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.