
ദോഹ: ഖത്തറില്‍ ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കുമായി ട്രാഫിക് മന്ത്രാലയം പ്രത്യേക സേവനകേന്ദ്രം തുടങ്ങി. ഇത്തരം വിഭാഗക്കാര്‍ക്കായി ദോഹയിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ആസ്ഥാനത്ത് പ്രത്യേക സര്‍വീസ് സെന്റര്‍ തുടങ്ങിയത്. ലൈസന്‍സ് അനുവദിക്കല്‍ പാര്‍ക്കിങ് അനുമതി തുടങ്ങി എല്ലാ ട്രാഫിക് സേവനങ്ങളും ഈ കേന്ദ്രങ്ങളിലൂടെ ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും ലഭ്യമാക്കും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
ഭിന്നശേഷിക്കാര്‍ക്കും പ്രായക്കൂടുതലുള്ളവര്‍ക്കും യാത്രാരംഗത്തെ സേവനങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ഗതാഗത വകുപ്പിന്റെ പുതിയ നടപടി. ഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ തന്നെ ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്കും ട്രാഫിക് വിഭാഗം തുടക്കം കുറിച്ചിട്ടുണ്ട്. പൊതുസേവനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പായ മെട്രാഷ് ടു വഴിയും ആഭ്യന്തരവകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനങ്ങള്‍ ലഭ്യമാണ്.
ഇ-സേവനങ്ങളാണ് വേഗവും എളുപ്പമെങ്കിലും കൂടുതല്‍ അപേക്ഷകരും നേരിട്ട് ട്രാഫിക് ആസ്ഥാനത്തെത്തുന്ന സാഹചര്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.