മസ്കത്ത്: ഫൈസര്‍ വാക്സീന് 17,500 ഡോസ് കൂടി ഒമാനിലെത്തി. ഫൈസര്‍ വാക്സീന് ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ ഒമാനില്‍ ആദ്യ ഘട്ട കോവിഡ് വാക്സിനേഷന്റെ ഭാഗമായുള്ള രണ്ടാമത് ഡോസ് കുത്തിവയ്പ് നീട്ടിവച്ചിരുന്നു. ഈ കുത്തിവയ്പ് വീണ്ടും പുനരാരംഭിക്കും.
27000 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിച്ചത്. 11433 പേര് രണ്ടാമത് ഡോസ് വാക്സീന് സ്വീകരിച്ചു. 370,000 ഡോസ് ഫൈസര്‍ വാക്സിനാണ് ഒമാന്‍ ബുക്ക് ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.