
ദോഹ: ഓഗസ്റ്റ് 3 മുതല്‍ ഖാമിസ് ലിയബൈദലി ഇന്റര്‍സെക്ഷനിലെ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ്. ദോഹ എക്സ്പ്രസ് വേയ്ക്കും ഇ-റിങ് റോഡിനും ഇടയില്‍ നേരിട്ടുള്ള ഗതാഗതം ഉറപ്പാക്കിയാണ് വഴിമാറ്റം. ഈ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്ക് തിരിയേണ്ടതില്ല.
എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കാന്‍ ഇ റിങ് റോഡ്, ദോഹ എക്സ്പ്രസ് വേ, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് ഇന്റര്‍സെക്ഷനില്‍ ഗതാഗത ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതമാറ്റം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗപരിധി 50 കിലോമീറ്ററാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.