
ദോഹ: 27-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള, എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിൽ തുടങ്ങി. സാംസ്കാരിക- കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഇഖ്റഅ് അഥവാ വായിക്കുക എന്നതാണ് മേളയുടെ ശീഷകം. 33 രാജ്യങ്ങളില്‍നിന്നായി 490 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.
10 ദിവസത്തെ മേളയില്‍ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും പ്രസാധകരും എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കാളികളാകും. 1,04,389 പുസ്തകങ്ങളാണ് മേളയില്‍ വില്‍പ്പനയ്ക്ക് വെക്കുന്നത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് മേളാസമയം. വെള്ളിയാഴ്ചയില്‍ വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയായിരിക്കും പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.