
ദോഹ: ദോഹ രാജ്യാന്തര പുസ്തകമേള 29 മുതല്‍. ഡിസംബര്‍ എട്ടു വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പുസ്തകമേള നടക്കുന്നത്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ സാംസ്‌കാരിക, കായിക മന്ത്രാലയമാണ് മേള സംഘടിപ്പിക്കുന്നത്.
‘അറിവിന്റെയും ബോധത്തിന്റെയും ദോഹ’ എന്ന ആശയത്തിലൂന്നിയാണു പുസ്തക മേളയുടെ 29ാമത് എഡിഷന്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍- റഷ്യ സാംസ്‌കാരിക വര്‍ഷം 2018ന്റെ ഭാഗമായി റഷ്യയാണ് പുസ്തകമേളയിലെ അതിഥി രാജ്യം. രാജ്യത്തിന്റെ സാംസ്‌കാരിക മുഖം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മികച്ച പുസ്തക മേള സംഘടിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നു സാംസ്‌കാരിക, കായിക മന്ത്രാലയം അധികതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.