Currency

സുരക്ഷിതത്വം കൂടുതല്‍, കുറ്റകൃത്യങ്ങള്‍ കുറവ്; ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യം ഖത്തര്‍

സ്വന്തം ലേഖകന്‍Tuesday, July 14, 2020 11:33 am

ദോഹ: ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഖത്തര്‍. സുരക്ഷിതത്വം കൂടുതലുള്ളതും കുറ്റകൃത്യം കുറഞ്ഞതുമായ രാജ്യമെന്ന നിലയിലാണ് ഖത്തര്‍ റാങ്കിങില്‍ ഒന്നാമതെത്തിയത്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ 88.10 പോയിന്റാണ് ഖത്തര്‍ നേടിയത്. അതേസമയം കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഏറ്റവും കുറവ് പോയിന്റും ഖത്തറിനാണ്. പട്ടികയില്‍ ഒമാന്‍ നാലാം സ്ഥാനവും സ്വന്തമാക്കി. മൊത്തം 133 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഡാറ്റാബേസായ നമ്പിയോ ആണ് വിശദമായ സര്‍വേ വഴി ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനം നിറഞ്ഞതുമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഈ വര്‍ഷം ജൂലൈ വരെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

തായ്‌വാന്‍, ജോര്‍ജ്ജിയ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യ ഈ പട്ടികയില്‍ അറുപത്തിയൊമ്പതാം സ്ഥാനത്താണ്. വെനിസ്വേലയാണ് ലോകത്ത് ഏറ്റവും കുറവ് സുരക്ഷിതത്വമുള്ള രാജ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x