Currency

മിസൈമീര്‍ അടിപ്പാത നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നു

സ്വന്തം ലേഖകന്‍Tuesday, October 17, 2017 1:37 pm

ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും ഇ-റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന മിസൈമീര്‍ അടിപ്പാത. 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അടിപ്പാത ഉം അല്‍ സനീം, മിസൈമീര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിന് എഫ്-റിങ് റോഡിനും മിസൈമീര്‍ റോഡിനും ഇടയിലാണ് നിര്‍മിച്ചിരിക്കുന്നത്.

ദോഹ: മിസൈമീര്‍ അടിപ്പാത നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തതായി പൊതുമരാമത്ത് വിഭാഗം (അഷ്ഗാല്‍) അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും ഇ-റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന മിസൈമീര്‍ അടിപ്പാത. 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അടിപ്പാത ഉം അല്‍ സനീം, മിസൈമീര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിന് എഫ്-റിങ് റോഡിനും മിസൈമീര്‍ റോഡിനും ഇടയിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിലവിലുണ്ടായിരുന്ന റൗണ്ട്എബൗട്ട് ഒഴിവാക്കിയാണ് പുതിയ അടിപ്പാത നിര്‍മിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് 1.8 കിലോമീറ്റര്‍ പുതിയ റോഡും നിര്‍മിച്ചിട്ടുണ്ട്. പുതിയ നാലുവരിപ്പാത ഇതിലേയുള്ള ഗതാഗതം 25% വര്‍ധിപ്പിക്കുമെന്നും സ്‌കൂള്‍ സമയങ്ങളില്‍ ദോഹയിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും അഷ്ഗാല്‍ അധികൃതര്‍ പറഞ്ഞു. റവ്ദ അല്‍ ഖെയ്ല്‍ സ്ട്രീറ്റ് വികസനത്തിന്റെ ഭാഗമായാണ് അടിപ്പാത നിര്‍മിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x