Currency

ദോഹ മെട്രോ പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, November 2, 2019 12:44 pm

ദോഹ: ദോഹ മെട്രോ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകള്‍ ആരംഭിച്ചു. കോര്‍ണിഷ് മെട്രോ സ്റ്റേഷനും അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്ക് ഓഫിസിനും ഇടയില്‍ ആണ് പുതിയ എം143 മെട്രോ ലിങ്ക് ബസ് സര്‍വീസ് തുടങ്ങിയത്. ദോഹ മെട്രോയുടെ യാത്രക്കാര്‍ക്കായി ആരംഭിച്ച ബസുകളാണ് മെട്രോ ലിങ്ക് ബസുകള്‍.

ദോഹ സ്റ്റേഷനുകളുടെ 2 മുതല്‍ 5 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള യാത്രക്കാര്‍ക്ക് വന്നു പോകാനുള്ള സൗകര്യത്തിനായാണ് മെട്രോ ലിങ്ക് ബസുകളുടെ സേവനം. പൂര്‍ണമായും സൗജന്യമായാണ് മെട്രോ ലിങ്ക് ബസുകളുടെ സേവനം.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് മെട്രോയുടെ പ്രവര്‍ത്തനം. നിലവില്‍ അല്‍ ഖ്വാസര്‍ മുതല്‍ അല്‍ വക്ര വരെയുള്ള റെഡ്ലൈന്‍ സൗത്ത് ലൈനാണ് പ്രവര്‍ത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x