Currency

ദോഹ മെട്രോ വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും

സ്വന്തം ലേഖകന്‍Wednesday, January 15, 2020 2:20 pm

ഖത്തര്‍: ദോഹ മെട്രോ ഇനി മുതല്‍ വാരാന്ത്യ ദിനങ്ങളില്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും. വ്യാഴം വെള്ളി ദിവസങ്ങളിലെ സര്‍വീസ് സമയമാണ് ദീര്‍ഘിപ്പിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ ആറ് മുതല്‍ രാത്രി 12 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 മണിവരെയുമാണ് സര്‍വീസുണ്ടാവുക.ഓരോ മണിക്കൂര്‍ അധിക സര്‍വീസാണ് ഈ രണ്ട് ദിവസങ്ങളിലുമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാവിലെ ആറ് മുതല്‍ രാത്രി 11 വരെയാണ് എല്ലാ ദിവസങ്ങളിലും ദോഹ മെട്രോയില്‍ സര്‍വീസുള്ളത്.

വാരാന്ത്യ ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഖത്തര്‍ റെയിലിന്റെ പുതിയ നടപടി. മറ്റ് ദിവസങ്ങളില്‍ തല്‍സ്ഥിതി തുടരും. നേരത്തെ ലോക അത്‌ലറ്റിക് മീറ്റ് ക്ലബ് ലോകകപ്പ് അറബ് കപ്പ് തുടങ്ങിയവ നടക്കുന്ന സമയത്തും ദോഹ മെട്രോ അധിക സമയം സര്‍വീസ് നടത്തിയിരുന്നു. എല്ലാ ലൈനുകളും പ്രവര്‍ത്തനക്ഷമമായതോടെ ദോഹ മെട്രോയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കായി ജനങ്ങള്‍ പൂര്‍ണമായും മെട്രോയെ ആശ്രയിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പദ്ധതികളാണ് ഖത്തര്‍ റെയില്‍ ആവിഷ്‌കരിച്ചു വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x