Currency

ദോഹ മെട്രോ ട്രെയിന്‍ റെഡ് ലൈനില്‍ പരീക്ഷണയോട്ടം നടത്തി

സ്വന്തം ലേഖകന്‍Tuesday, October 17, 2017 1:13 pm

മെട്രോ ട്രെയിന്‍ പരീക്ഷണയോട്ടം രണ്ടാം ഘട്ടത്തിലേക്കു കടന്നു. റെഡ് ലൈനില്‍ അല്‍ വക്ര സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. ഇക്കോണമിക് സോണ്‍ സ്റ്റേഷന്‍ വരെയാണു ട്രെയിന്‍ ഓടിയത്. പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ദോഹ: മെട്രോ ട്രെയിന്‍ പരീക്ഷണയോട്ടം രണ്ടാം ഘട്ടത്തിലേക്കു കടന്നു. റെഡ് ലൈനില്‍ അല്‍ വക്ര സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. ഇക്കോണമിക് സോണ്‍ സ്റ്റേഷന്‍ വരെയാണു ട്രെയിന്‍ ഓടിയത്. പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

അല്‍ വക്രയില്‍നിന്നു ലുസൈല്‍ വരെ നീണ്ടുകിടക്കുന്ന 40 കി.മീ നീളമുള്ളതാണു റെഡ് ലൈന്‍. 18 സ്റ്റേഷനുകളുള്ള നിര്‍ദിഷ്ട പാത ഹമദ് രാജ്യാന്തര വിമാനത്താവള ടെര്‍മിനലിനെയും ബന്ധിപ്പിക്കുന്നതാണ്. ദോഹ മെട്രോയുടെ ആദ്യഘട്ടം 2020ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍, ഗോള്‍ഡ് ലൈന്‍ എന്നിങ്ങനെ മൂന്നു പാതകളിലായി 37 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x