മൊത്തം 37 സ്റ്റേഷനുകളാണ് മെട്രോയില്‍ ഉള്ളത്. ഇതില്‍ അല്‍ദോഹ അല്‍ജദീദ, അല്‍ ഖാസര്‍, ഇക്കണോമിക് സോണ്‍ എന്നീ മൂന്നു സ്റ്റേഷനുകളുടെ നിര്‍മ്മാണം ഡിസംബര്‍ മാസത്തിന് മുമ്പ് പൂര്‍ണമാകും.
ദോഹ: ദോഹ മെട്രോ പരീക്ഷണ ഓട്ടം ഈ വര്‍ഷം അവസാനം നടത്തും. രണ്ടു വര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി ഈ പൊതുയാത്രാ സംവിധാനം സജ്ജമാകുമെന്നും ഖത്തര്‍ റെയില്‍ അധികൃതര്‍ അറിയിച്ചു. മൊത്തം 37 സ്റ്റേഷനുകളാണ് മെട്രോയില്‍ ഉള്ളത്. ഇതില്‍ അല്‍ദോഹ അല്‍ജദീദ, അല്‍ ഖാസര്‍, ഇക്കണോമിക് സോണ്‍ എന്നീ മൂന്നു സ്റ്റേഷനുകളുടെ നിര്‍മ്മാണം ഡിസംബര്‍ മാസത്തിന് മുമ്പ് പൂര്‍ണമാകും.
ദോഹ മെട്രോ സംവിധാനം സജ്ജമാക്കുന്നതിനായി 52000-ത്തിലധികം ആള്‍ക്കാരാണ് ജോലി ചെയ്യുന്നത്. ഇതുവരെ 280 ദശലക്ഷം മനുഷ്യദിനങ്ങളാണ് ദോഹ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നടന്നതെന്ന് ഖത്തര്‍ റെയില്‍ എംഡിയും സിഇഒയുമായ അബ്ദുള്ള അല്‍ സുബഈ വ്യക്തമാക്കി.
ഘടനാപരമായ ജോലികള്‍ 95% പൂര്‍ത്തിയായിക്കഴിഞ്ഞതായും ഈ വര്‍ഷം അവസാനത്തോടെ ഇതു പൂര്‍ത്തിയാവുമെന്നും അധികൃതര്‍ അറിയിച്ചു. മെട്രോ റെഡ് ലൈനിലെ നാലു കിലോ മീറ്റര്‍ പരിശോധന ട്രാക്കും സജ്ജമായി. സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ജോലികളും പുരോഗമിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.