Currency

സഞ്ചാരികളുടെ ‘ട്രെന്‍ഡിങ്’ കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനം നേടി ദോഹ നഗരം

സ്വന്തം ലേഖകന്‍Monday, February 1, 2021 3:53 pm

ദോഹ: ലോകത്തിലെ ‘ട്രെന്‍ഡിങ്’ കേന്ദ്രങ്ങളില്‍ ദോഹ നഗരം മൂന്നാമത്. വികസനം, വര്‍ധിച്ചു വരുന്ന ജനപ്രീതി, സന്ദര്‍ശകരുടെ മികച്ച അവലോകനങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഒന്നു ചേര്‍ന്ന നഗരം, രാജ്യത്തെ ഭൂരിഭാഗം പ്രവാസികളുടെയും താമസ നഗരം, നഗരത്തിലെ ഷോപ്പിങ് സൗകര്യങ്ങള്‍, ദോഹ കോര്‍ണിഷിന്റെ സൗന്ദര്യവുമെല്ലാമാണ് ദോഹയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്സിന്റെ ചോയ്സ് അവാര്‍ഡ്-2021 ലാണ് സഞ്ചാരികളുടെ ട്രെന്‍ഡിങ് കേന്ദ്രമായി ദോഹ നഗരം മുന്‍നിരയില്‍ ഇടം നേടിയത്. പട്ടികയിലെ ടോപ്പ് 10 ല്‍ കാബോ സാന്‍ ലൂക്കാസ് (മെക്സിക്കോ), കോഴ്സിക്ക (ഫ്രാന്‍സ്), ദോഹ, (ഖത്തര്‍), സന്‍യ (ചൈന) എന്നിവയാണ് യഥാക്രമം ഒന്നു മുതല്‍ 4 വരെയുള്ള സ്ഥാനം നേടിയത്.

അടുത്തിടെയാണ് 431 നഗരങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സുരക്ഷ, കുറഞ്ഞ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളില്‍ നുംബിയോയുടെ ക്രൈം സൂചികയില്‍ ദോഹ രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞ ഒക്ടോബറില്‍ മുന്‍നിര ബിസിനസ് യാത്രാ കേന്ദ്രം, കായിക ടൂറിസം എന്നീ വിഭാഗങ്ങളിലേക്ക് വേള്‍ഡ് ട്രാവല്‍ പുരസ്‌കാരം-2020 ലേക്കു ദോഹയെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x