
ദോഹ: വിദേശികൾക്ക് ഏറ്റവും സുരക്ഷിതമായ ജിസിസി നഗരം ദോഹയെന്ന് റിപ്പോർട്ട്. പ്രവാസികളുടെ ജീവിത, വാടക, ഭക്ഷണ ചെലവുകളും അടക്കമുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പട്ടിക പ്രകാരം ദോഹയിലെ കുറ്റകൃത്യസൂചിക 16.57 ഉം വ്യക്‌തിഗത സുരക്ഷാസൂചിക 83.43 ഉം ആണ്.
ബഹ്റൈൻ തലസ്ഥാനമായ മനാമയില്‍ കുറ്റകൃത്യസൂചിക 26.85ഉം വ്യക്‌തിഗത സുരക്ഷാസൂചിക 73.15ഉം ആണ്. ദുബായില്‍ ഇവ യഥാക്രമം 20.61 ഉം 79.39 ഉം ആണ്. സൗദി അറേബ്യയിലെ റിയാദില്‍ കുറ്റകൃത്യസൂചിക 20.81 ഉം സുരക്ഷാസൂചിക 79.19 ഉം ആണ്. ഒമാനിലെ മസ്‌കറ്റിൽ ഇവ യഥാക്രമം 25.16, 74.84 എന്നിങ്ങനെയാണ്. കുവൈത്തില്‍ കുറ്റകൃത്യസൂചിക 32.69 ഉം സുരക്ഷാസൂചിക 67.31ഉം ആണ്.
ദോഹയില്‍ തനിച്ചുള്ള പകല്‍ സഞ്ചാരങ്ങള്‍ 91.79ശതമാനവും രാത്രി 85 ശതമാനവും സുരക്ഷിതമാണ്. മനാമയില്‍ രാത്രി സഞ്ചാരം 93.48 ശതമാനം സുരക്ഷിതമാണ്. ഇവിടെ പകല്‍ സുരക്ഷ 80.43 ശതമാനമാണ്. 94.02 ശതമാനം സുരക്ഷിതത്വം ഉറപ്പുനൽകുന്ന മസ്കറ്റ് ആണ് മേഖലയിൽ പകൽ സഞ്ചാരത്തിലെ സുരക്ഷയിൽ മുന്നിൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.