ഈ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചവരുടെ എണ്ണത്തില്‍ 8.3% കുറവുണ്ടായിട്ടുണ്ട്. വികസനാസൂത്രണ സ്ഥിതിവിവര മന്ത്രാലയം (എംഡിപിഎസ്) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഓരോ മാസവും കര്‍ശനമാക്കുന്നതാണ് വിജയശതമാനം കുറയാന്‍ കാരണം.
ദോഹ: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വിജയശതമാനം കുറയുന്നു. ഈ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ ഡ്രൈവിങ് ടെസ്റ്റില്‍ വിജയിച്ചവരുടെ എണ്ണത്തില്‍ 8.3% കുറവുണ്ടായിട്ടുണ്ട്. വികസനാസൂത്രണ സ്ഥിതിവിവര മന്ത്രാലയം (എംഡിപിഎസ്) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഓരോ മാസവും കര്‍ശനമാക്കുന്നതാണ് വിജയശതമാനം കുറയാന്‍ കാരണം.
മാര്‍ച്ചില്‍ 8,477 പേര്‍ക്കു പുതിയതായി ലൈസന്‍സ് ലഭിച്ചപ്പോള്‍ ഏപ്രിലില്‍ 7,776 പേര്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് വാഹന റജിസ്‌ട്രേഷനിലും കുറവുണ്ടാക്കുന്നുണ്ട്. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ വാഹന റജിസ്‌ട്രേഷനില്‍ 15.6% കുറവാണ് ഉണ്ടായിട്ടുള്ളത്. 2016 ഏപ്രിലുമായി താരതമ്യപ്പെടുത്തിയാല്‍ കുറവ് 12.7% ആണ്. അതേസമയം ഈ മാര്‍ച്ചില്‍ 7,823 വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.