Currency

ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം

സ്വന്തം ലേഖകന്‍Friday, March 1, 2019 2:14 pm
lice

ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമായി പരിഗണിക്കുമെന്ന് പൊതുഗതാഗത വകുപ്പ്. 2007ലെ ഖത്തര്‍ ഗതാഗത നിയമത്തിന്റെ 29ാം അനുച്ഛേദമനുസരിച്ച് ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനമോടിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇത്തരം കുറ്റം ചെയ്ത് പിടിക്കപ്പെടുന്നവരെ ഉടന്‍ തന്നെ പ്രോസിക്യൂഷന് കൈമാറി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുഗതാഗത ഡയറക്ട്രേറ്റ് ലഫ്റ്റനന്റ് കേണര്‍ മുഹമ്മദ് രാഥി അല്‍ ഹാജിരി പറഞ്ഞു.

രാജ്യത്ത് വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ശിക്ഷാനിയമങ്ങള്‍ കര്‍ശനമാക്കുന്നത്. കൗമാരക്കാരും യുവാക്കളുമാണ് രാജ്യത്ത് പ്രധാനമായും ലൈസന്‍സില്ലാതെയും അപകടകരമായും വാഹനമോടിക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും. 12 മുതല്‍ പതിനേഴ് വയസ്സുള്ളവര്‍ക്കിടയില്‍ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കേണല്‍ മുഹമ്മദ് രാഥി അല്‍ ഹാജിരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x