
ദുബായ്: വിവിധ റൂട്ടുകളില്‍ ദുബായ് മെട്രോ ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുകയും സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യും. പുതുവത്സരാഘോഷവും ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ തിരക്കും കണക്കിലെടുത്താണ് കൂടുതല്‍ മെട്രോ സര്‍വീസ്. പൊതുജനങ്ങള്‍ക്ക് പുതുവത്സരാഘോഷം നടക്കുന്നയിടങ്ങളില്‍ വേഗമെത്താന്‍ ഇതു സഹായകമാകും. വിമാനത്താവളത്തിലേക്കും കൂടുതല്‍ സര്‍വീസുണ്ടാകും.
ദുബായ് വിമാനത്താവളത്തില്‍ അടുത്തമാസം 6 വരെ വന്‍തിരക്കു പ്രതീക്ഷിക്കാം. തിരക്കു കുറയ്ക്കാനുള്ള കര്‍മപരിപാടികള്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍, ആര്‍ടിഎ, ദുബായ് പൊലീസ്, ദുബായ് കസ്റ്റംസ്, എമിഗ്രേഷന്‍, ദുബായ് എയര്‍പോര്‍ട്‌സ് എന്നിവ ചേര്‍ന്നാണ് രൂപം നല്‍കിയത്.
വിവിധ ദിവസങ്ങളിലെ മെട്രോ സമയക്രമം:
27-28: റെഡ് ലൈനില്‍ റാഷിദിയ, ഡിഎംസിസി സ്റ്റേഷനുകള്‍ക്കിടയില്‍ പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 3.30 വരെ സര്‍വീസ് ഉണ്ടാകും. ഗ്രീന്‍ ലൈനിലെ എല്ലാ സ്റ്റേഷനുകളും പുലര്‍ച്ചെ 5.30 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 3.30വരെ പ്രവര്‍ത്തിക്കും.
31-1: റാഷിദിയ, ഡിഎംസിസി സ്റ്റേഷനുകള്‍ക്കിടയില്‍ 24 മണിക്കൂറും സര്‍വീസ് ഉണ്ടാകും. ഗ്രീന്‍ ലൈനിലെ എല്ലാ സ്റ്റേഷനുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
2-3: റാഷിദിയ, ഡിഎംസിസി സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 3.30 വരെ. എല്ലാ ഗ്രീന്‍ലൈന്‍ സ്റ്റേഷനുകളും ഇതേസമയം പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.