Currency

ദുബായില്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാനൊരുങ്ങുന്നു

സ്വന്തം ലേഖകന്‍Wednesday, December 13, 2017 10:20 am

ദുബായ്: താമസക്കാര്‍ക്കു പുറമെ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാനുള്ള തയാറെടുപ്പുമായി ദുബായ്. ദുബായില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും അടിയന്തര ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്ന് നേരത്തെ അധികൃതര്‍ സൂചന നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് ദുബായ് ആരോഗ്യ വകുപ്പിന്റെ നീക്കം.

ഇപ്പോള്‍ തന്നെ സന്ദര്‍ശകരില്‍ ചിലരെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാണ് ദുബായില്‍ എത്തുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതു മൂലം സാധാരണക്കാരും അല്ലാത്തവരുമായ സന്ദര്‍ശകര്‍ക്ക് തക്ക സമയത്ത് ആവശ്യമായ വൈദ്യപരിചരണം ലഭിക്കാതെ പോകുന്ന സാഹചര്യവുമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ വലിയ തുക നല്‍കേണ്ട സാഹചര്യം പലര്‍ക്കും തിരിച്ചടിയാവുകയും ചെയ്യുന്നു.

നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നടപ്പാകുന്നതോടെ ഇതു മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സന്ദര്‍ശക വിസയുടെ ദൈര്‍ഘ്യം അനുസരിച്ചാകും ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ തന്നെയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x