
ദോഹ: ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇഗെയ്റ്റ് സംവിധാനം വിദേശികള്‍ക്കും ഉപയോഗിക്കാം എന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. പതിനെട്ട് വയസിന് മുകളിലുള്ള ഏത് വിദേശിക്കും സൗജന്യമായി ഇഗെയ്റ്റ് ഉപയോഗിക്കാം. സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹമദ് വിമാനത്താവളത്തില്‍ ഇഗെയ്റ്റ് സംവിധാനം സ്ഥാപിച്ചത്. രാജ്യത്തിന് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യുന്നവര്‍ക്ക് എളുപത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇഗെയ്റ്റ് സംവിധാനം സഹായിക്കും. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വലിയ തിരക്ക് ഇല്ലാതാക്കാന്‍ ഇതുവഴി സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇഗെയ്റ്റ് സംവിധാനം പ്രവാസികള്‍ക്ക് സൗജന്യമായി പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഈ ആശയക്കുഴപ്പത്തിനാണ് അധികൃതര്‍ വിരാമം ഇട്ടിരിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പ്രവാസികള്‍ക്കും ഇഗെയ്റ്റ് സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ഇഗെയ്റ്റ് വഴി പുറത്തേക്കോ അകത്തേക്കും കടക്കാന്‍ കഴിയും എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് ഇഗെയ്റ്റ് സംവിധാനം ഉപയോഗിക്കാന്‍ അനുവാദമില്ല. ഇഗെയ്റ്റ് സംവിധാനത്തിന്റെ വരവോടുകൂടി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അനുഭവപ്പെട്ടിരുന്ന വന്‍ തിരക്ക് ഒഴിവാകും എന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.