Currency

ഖത്തറിലെ നിരത്തുകളിലേക്ക് ഫെനിക്സ് ഇ- സ്‌കൂട്ടറുകളും

സ്വന്തം ലേഖകന്‍Thursday, December 17, 2020 7:15 pm

ദോഹ: ലൂപ്, കര്‍വ ഇ- സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ഫെനിക്സ് ഇ- സ്‌കൂട്ടറുകളും ഖത്തറിലെ നിരത്തുകളിലേക്ക്. മധ്യപൂര്‍വ ദേശത്തെ മുന്‍നിര ഇ-സ്‌കൂട്ടര്‍ ഓപ്പറേറ്റര്‍മാരായ ഫെനിക്സ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവുമായി സഹകരിച്ചാണ് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വെസ്റ്റ് ബേ, വെസ്റ്റ് ബേ ലഗൂണ്‍, ഒനൈസ, ലെഗ്താഫിയ എന്നിവിടങ്ങളിലാണ് ഫെനിക്സ് ഇ-സ്‌കൂട്ടറുകളുടെ സേവനം ലഭിക്കുക. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, തേഡ് പാര്‍ട്ടി ലയബിലിറ്റി, പ്രോഡക്ട് ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്നിവയും ഓരോ ഫെനിക്സ് റൈഡിലും ഉറപ്പാക്കിയിട്ടുണ്ട്.

ഫെനിക്സ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇ-സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കാം. ഇംഗ്ലീഷ്, അറബിക് ഭാഷയിലാണ് ആപ്. ഇ-സ്‌കൂട്ടര്‍ സവാരിക്ക് മിനിറ്റിന് ഒരു റിയാല്‍ ആണ് നിരക്ക്. അണ്‍ലോക്ക് ചെയ്യാന്‍ മൂന്ന് റിയാലും നല്‍കണം. പതിവായി ഉപയോഗിക്കുന്നവര്‍ക്ക് 70 ശതമാനം ഇളവില്‍ പ്രതിമാസ പാക്കേജും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x