Currency

ഖത്തറിൽ കെട്ടിടങ്ങളിലെ വൈ­ദ്യു­തി­മീ­റ്ററു­കൾ‍ മാറ്റി സ്ഥാ­പി­ക്കു­ന്നു­

സ്വന്തം ലേഖകൻSaturday, November 12, 2016 8:47 am

ദോഹയിൽ‍ നടക്കുന്ന ജി.സി.സി. പവർ‍− 2016 സമ്മേളനത്തിൽ ഖത്തർ‍ ജനറൽ‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ‍ കോർ‍പ്പറേഷൻ‍ (കഹ്‌റാമ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ദോഹ: രാജ്യത്തെ കെട്ടിടങ്ങളിലെ വൈദ്യുത മീറ്ററുകൾ മാറ്റി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു. ദോഹയിൽ‍ നടക്കുന്ന ജി.സി.സി. പവർ‍− 2016 സമ്മേളനത്തിൽ ഖത്തർ‍ ജനറൽ‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ‍ കോർ‍പ്പറേഷൻ‍ (കഹ്‌റാമ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതിബില്ലുകൾ‍ കൂടുതൽ‍ കൃത്യതയോടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

15,000−ത്തോളം സ്മാർ‍ട്ട് മീറ്ററുകൾ‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞതായും അധികൃതർ അറിയിച്ചു. ഘട്ടം ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുന്നത്. രാജ്യത്തെ മുഴുവൻ‍ കെട്ടിടങ്ങളിലും പുതിയ മീറ്ററുകൾ‍ സ്ഥാപിക്കുന്നതിനുള്ള ജോലിനടന്നുവരുന്നുവെന്ന് കഹ്‌റാമ പ്രസിഡണ്ട് എൻ‍ജിനീയർ‍ ഇസ്സ ബിൻ‍ ഹിലാൽ‍ അൽ‍ ഖുവാരി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x