
ദോഹ: അടുത്ത അധ്യയനവര്‍ഷം എട്ടു സ്‌കൂളുകള്‍കൂടി തുറക്കുമെന്നു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ശാസ്ത്ര, സാങ്കേതിക വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുന്ന ഖത്തര്‍ സ്റ്റെം സ്‌കൂള്‍ (സ്‌കൂള്‍ ഓഫ് സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്സ്) ആണ് ഇതില്‍ പ്രധാനം.
ഒന്‍പതു മുതല്‍ പ്ലസ്ടു വരെയാണ് സ്റ്റെം സ്‌കൂളിലെ ക്ലാസുകള്‍. എട്ടാം ക്ലാസ് പരീക്ഷ മികച്ച രീതിയില്‍ ജയിച്ച കുട്ടികള്‍ക്കാണ് പ്രവേശനം. അതേസമയം ഗണിത, ശാസ്ത്ര വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികള്‍ക്കു മുന്‍ഗണനയുണ്ട്. കൂടാതെ ബ്രിട്ടിഷ് കൗണ്‍സില്‍ നടത്തുന്ന ഇംഗ്ലിഷ് കോഴ്സിലൂടെ സ്റ്റെം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാഷാ പരിജ്ഞാനം മികവുറ്റതാക്കും. ഗണിത, ശാസ്ത്ര വിഷയങ്ങളില്‍ കൂടുതല്‍ അറിവു പകരുന്നതിന് ഇവരെ യുഎസിലെ തോമസ് ജഫേഴ്സണ്‍ സ്‌കൂളിലേക്ക് അയയ്ക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍അസിസ് അല്‍ ഖദീര്‍ അറിയിച്ചു.
കുട്ടികള്‍ എത്തുന്നതും മടങ്ങുന്നതും സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കാന്‍ ഇ-ട്രാന്‍സ്പോര്‍ട്ട് എന്നപേരില്‍ പുതിയ സംവിധാനം പുതിയ സെമസ്റ്ററില്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.