ശമ്പളം ലഭിക്കേണ്ട തീയ്യതി കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷവും ശമ്പളം ലഭിക്കാത്ത പക്ഷമായിരിക്കും എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിൽ മാറാനുള്ള അനുമതി ഉണ്ടായിരിക്കുക.
ദോഹ: നിശ്ചിത തീയ്യതിക്കുള്ളിൽ ശമ്പളം ലഭിക്കാതിരിക്കുന്ന പക്ഷം തൊഴിലാളിക്ക് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) കൂടാതെ തന്നെ തൊഴിൽ മാറാവുന്നതാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം. മന്ത്രിസഭാതലത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരും.
ശമ്പളം ലഭിക്കേണ്ട തീയ്യതി കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷവും ശമ്പളം ലഭിക്കാത്ത പക്ഷമായിരിക്കും എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിൽ മാറാനുള്ള അനുമതി ഉണ്ടായിരിക്കുക. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കൃത്യസമയത്ത് തൊഴിലാളിക്ക് ശമ്പളം ലഭ്യമാക്കിയിരിക്കണമെന്ന കർശന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്ത് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം നിലവില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇനിയും ചില കമ്പനികള്‍ സംവിധാനം പ്രാബല്യത്തിലാക്കിയിട്ടില്ലെന്നും അധികൃതർ പറയുന്നു. ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഇവർക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.