Currency

വിദേശികള്‍ വീടുകളില്‍ നടത്തുന്ന അനധികൃത മെസ്സുകള്‍ക്ക് എതിരെ അന്വേഷണം

സ്വന്തം ലേഖകൻMonday, October 31, 2016 5:44 pm

വിദേശികള്‍ വീടുകളില്‍ നടത്തുന്ന അനധികൃത മെസ്സുകള്‍ക്ക് എതിരെ അന്വേഷണം നടത്തുന്നതായിരിക്കുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു.

മസ്‌കറ്റ്:വിദേശികള്‍ വീടുകളില്‍ നടത്തുന്ന അനധികൃത മെസ്സുകള്‍ക്ക് എതിരെ അന്വേഷണം നടത്തുന്നതായിരിക്കുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം മസ്‌കറ്റ് നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 200 കിലോ പഴകിയഇറച്ചി പിടിച്ചെടുത്തു. മത്രയില്‍നിന്നാണ് പഴകിയ ഇറച്ചി പിടിച്ചെടുത്തിരിക്കുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്തതും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ഇറച്ചി സൂക്ഷിച്ച ആറുശീതകരണികളും മുദ്രചെയ്തു. ഇറച്ചി വില്‍പനയ്ക്കുവെച്ച വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സീബ്, ബോഷര്‍, അമിറാത്ത് എന്നിവിടങ്ങളിലായി 82 വീടുകളിലാണ് പരിശോധന നടത്തിയത്.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x