ബിസിനസ് ക്ലാസില്‍ യു.എസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ആനുകൂല്യം വിമാനയാത്ര അവസാനിക്കും വരെ ലഭിക്കും. ഓരോ സീറ്റിലും ഇതിനായി യു.എസ്.ബി സോക്കറ്റുകളും ഉണ്ടാകും.
വാഷിങ്ടണ്‍: യുഎസ് പ്രഖ്യാപിച്ച ഇലക്‌ട്രോണിക്‌സ് നിരോധം മറികടക്കാന്‍ പുതിയ പദ്ധതിയുമായി വിമാനക്കമ്പനി. നിരോധം മറികടക്കുന്നതിനായി സൗജന്യ ഐപാഡും വൈഫൈയും ലഭ്യമാക്കും. ഇത്തിഹാദ് വിമാനക്കമ്പനിയാണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിട്ടുള്ളത്.
അതേസമയം ബിസിനസ് ക്ലാസില്‍ യു.എസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ആനുകൂല്യം വിമാനയാത്ര അവസാനിക്കും വരെ ലഭിക്കും. ഓരോ സീറ്റിലും ഇതിനായി യു.എസ്.ബി സോക്കറ്റുകളും ഉണ്ടാകും.
എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലഗേജില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മാര്‍ച്ച് 21 നാണ് ഉത്തരവ് പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.