Currency

ബ്രക്‌സിറ്റ് മാര്‍ഗരേഖ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു

സ്വന്തം ലേഖകന്‍Sunday, April 30, 2017 10:52 am

മാര്‍ഗനിര്‍ദേശങ്ങള്‍ ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കാണ് വ്യക്തമാക്കിയത്. ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്.

ബ്രസല്‍സ്: ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കാണ് വ്യക്തമാക്കിയത്. ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്.

അതേസമയം ചര്‍ച്ചയില്‍ ബ്രിട്ടന്‍ പങ്കെടുക്കുന്നില്ല. ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ. ജൂണിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ചര്‍ച്ച വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടസ്‌ക് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x