Currency

ഖത്തറില്‍ എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണ്ണമായും സൗജന്യമാക്കി

സ്വന്തം ലേഖകന്‍Tuesday, January 31, 2017 3:37 pm

വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്‌സിറ്റ് പെര്‍മിറ്റിനും 10 റിയാല്‍ നേരത്തെ അടയ്ക്കണമായിരുന്നു.

ദോഹ: രാജ്യത്ത് എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണ്ണമായും സൗജന്യമാക്കി. വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്‌സിറ്റ് പെര്‍മിറ്റിനും 10 റിയാല്‍ നേരത്തെ അടയ്ക്കണമായിരുന്നു. ഈ നിയമത്തിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നശേഷമുള്ള നടപടി ക്രമങ്ങളിലെ മാറ്റമാണ് എക്‌സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങളിലൂടെയും നടപ്പായിട്ടുള്ളത്. എക്‌സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ കുടിയേറ്റ നിയമം നിലവില്‍ വന്നശേഷം പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസത്തിനിടെ ലഭിച്ച 498 പരാതികളില്‍ 70 ശതമാനവും പരിഹരിച്ചതായും കമ്മിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x