
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ കമ്പനികള്‍ അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകളെ വിദേശത്തുനിന്നു കൊണ്ടുവരുന്നതിന് പുതിയ ഉപാധി ഏര്‍പ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍. നിശ്ചിത ക്വോട്ടയിലും അധികം ആളുകളെ വിദേശത്ത് നിന്ന് അധികമായി കൊണ്ടുവരാന്‍ ഇതുപ്രകാരം 250 ദിനാര്‍ വീതം അധിക ഫീസ് നല്‍കണം. മലയാളികള്‍ അടക്കം വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴില്‍ തേടുന്നവര്‍ക്കും ആശ്വാസമാകുന്ന തീരുമാനമാണ് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
നിലവില്‍ 75% ആളുകളെ ആഭ്യന്തര വിപണിയില്‍നിന്നു കണ്ടെത്തണമെന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. നിശ്ചയിക്കപ്പെട്ട 25 ശതമാനത്തിന് മുകളില്‍ മൊത്തം അനുവദിക്കപ്പെട്ട തൊഴില്‍ശേഷിയുടെ 50 ശതമാനം വരെ തൊഴിലാളികളെ വിദേശത്ത് നിന്ന് നേരിട്ട് കൊണ്ടുവരാന്‍ പുതിയ തീരുമാനം സഹായിക്കും. അധികം വരുന്ന ഓരോ വര്‍ക്ക് പെര്‍മിറ്റിനും 250 ദിനാര്‍ വീതം അധിക ഫീസ് നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.