
ഒമാന്‍: താല്‍ക്കാലിക തൊഴില്‍ ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ വിദേശികളുടെ റിക്രൂട്ട്മെന്റ് അനുവദിക്കുന്നത് ഒമാന്‍ സര്‍ക്കാരിന്റെ ആലോചനയില്‍. മെഡിക്കല്‍, അക്കാദമിക്, ടെക്നിക്കല്‍, കണ്‍സല്‍ട്ടന്‍സി, പരിശീലനം തുടങ്ങിയ സ്പെഷലൈസ്ഡ് തസ്തികകളില്‍ നിശ്ചിത സമയത്തേക്കാകും ഇത്തരം നിയമനങ്ങള്‍ അനുവദിക്കുക.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ സമയത്തേക്ക് വിദഗ്ധരായ വിദേശികളുടെ സേവനം ആവശ്യമായിവരുന്ന സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നത്. തൊഴില്‍ മാര്‍ക്കറ്റിന്റെ ആവശ്യം മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള തൊഴിലുകള്‍ ഏതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ണയിക്കുകയും അവ എല്ലാ വര്‍ഷവും പുതുക്കുകയും ചെയ്യും.
ഒരേ ഗ്രൂപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലെ തൊഴിലാളികളെ സ്ഥാപനത്തിന്റെ താല്പര്യത്തിന് അനുയോജ്യമായ വിധത്തില്‍ പുനര്‍വിന്യസിക്കാന്‍ അനുമതി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണ്. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ക്ക് തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ ഗ്രൂപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് മൂന്നു മാസത്തേക്ക് മാറ്റാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.