മസ്‌കത്ത്: 2021 ജനുവരി മുതല്‍ ഒമാനില്‍ പ്രവാസി അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ പറ്റില്ലെന്നു നിയമ മന്ത്രാലയം. വിദേശി അഭിഭാഷകരെ ഒഴിവാക്കുന്നതിനുള്ള മന്ത്രിസഭാ കൗണ്‍സില്‍ തീരമാനത്തെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി.
സുപ്രീം കോടതിയില്‍ ഉള്‍പ്പടെ ഈ വര്‍ഷം ഡിസംബര്‍ 31ന് ശേഷം വിദേശി അഭിഭാഷകര്‍ക്ക് ഹാജരാകുന്നതിനോ വാദിക്കുന്നതിനോ അനുമതിയുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.