
മസ്‌കത്ത്: ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തില്‍. കമ്പനികളില്‍ 100% വിദേശ നിക്ഷേപം അനുവദിക്കും. റസ്റ്ററന്റ്, ഹോട്ടല്‍, കഫ്റ്റീരിയകള്‍, വീട്ടുപകരണ വില്‍പന ശാലകള്‍, പ്രതിരോധം, എണ്ണ- വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വദേശി സ്പോണ്‍സര്‍ ആവശ്യമില്ല. ഹോട്ടല്‍ മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി.
ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി തുടങ്ങാന്‍ 1.5 ലക്ഷം റിയാല്‍ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.എന്നാല്‍ വാണിജ്യ മന്ത്രാലയത്തില്‍ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 3,000 റിയാലാക്കി വര്‍ധിപ്പിച്ചു. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സുപ്രധാന നിയമമെന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.