Currency

ആറുമാസത്തില്‍ കൂടുതല്‍ പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് തിരികെയെത്താന്‍ കഴിയില്ലെന്ന് ഒമാന്‍; ഇളവ് അവസാനിപ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, January 13, 2021 5:47 pm

ഒമാന്‍: ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു. വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകള്‍ ഒഴിവാക്കിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു .

നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങരുത്. ഇങ്ങനെ വരുന്ന പക്ഷം വിസ റദ്ദാകും.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് ഈ നിയമത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കിയത്. ഈ ഇളവ് പ്രകാരം സ്‌പോണ്‍സറുടെ സമ്മതപത്രം ഉണ്ടെങ്കില്‍ ഇക്കാലയളവ് കഴിഞ്ഞവര്‍ക്കും ഒമാനിലേക്ക് തിരികെയെത്താന്‍ സാധിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x