ഖത്തറിലെ പ്രവാസികളില്‍ 95% പേരും പ്രധാനമായും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്. ടിവി കാണുന്നവര്‍ 75%, റേഡിയോ കേള്‍ക്കുന്നവര്‍ 52%, പത്രങ്ങള്‍ വായിക്കുന്നവര്‍ 36%, മാസികകള്‍ വായിക്കുന്നവര്‍ 15%, പുസ്തകങ്ങള്‍ വായിക്കുന്നവര്‍ 34% എന്നിങ്ങനെയാണ് പ്രവാസികള്‍ ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നതിന്റെ കണക്ക്.
ദോഹ: ഖത്തറിലെ പ്രവാസികള്‍ ആഴ്ചയില്‍ ശരാശരി 41 മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ നോര്ത്ത്വെസ്റ്റേണ് സര്‍വകലാശാല നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിലെ പ്രവാസികളില്‍ 95% പേരും പ്രധാനമായും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്. ടിവി കാണുന്നവര്‍ 75%, റേഡിയോ കേള്‍ക്കുന്നവര്‍ 52%, പത്രങ്ങള്‍ വായിക്കുന്നവര്‍ 36%, മാസികകള്‍ വായിക്കുന്നവര്‍ 15%, പുസ്തകങ്ങള്‍ വായിക്കുന്നവര്‍ 34% എന്നിങ്ങനെയാണ് പ്രവാസികള്‍ ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നതിന്റെ കണക്ക്.
ആശയവിനിമയത്തിനു പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമം വാട്സാപാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, 83 % പേര്. ഫെയ്സ്ബുക്ക് 78%, ഇന്‍സ്റ്റാഗ്രാം 34%, സ്നാപ്ചാറ്റ് 24%, ട്വിറ്റര്‍ 16%, യുറ്റിയൂബ്(72%) എന്നിങ്ങനെയാണു മറ്റു പ്രധാന സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം.
ഖത്തരികളില്‍ ശരാശരി 88% പേരാണു വാട്സാപ് ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്ക് 22%, ഇന്‍സ്റ്റാഗ്രാം 60%, സ്നാപ്ചാറ്റ് 60%, ട്വിറ്റര്‍ 45% എന്നിങ്ങനെയാണു മറ്റു സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ കണക്ക്. അതേസമയം ഖത്തരികളില്‍ ആറു ശതമാനം പേര് ഒരു സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നില്ല.
ഖത്തറിലെ 90% പ്രവാസികളും വാട്സാപ് ഉപയോഗിക്കുന്നത് വ്യക്തികളുമായോ ഗ്രൂപ്പുകളുമായോ ആശയ വിനിമയം നടത്താനാണ്. വാര്‍ത്തകളും ആനുകാലിക സംഭവങ്ങളും പങ്കുവയ്ക്കാനായി 43% പേരും വിനോദ പരിപാടികള്‍ക്കായി 50% പേരും വാട്സാപിനെ ആശ്രയിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.