
മസ്കത്ത്: ഒമാനില്‍ വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം. പ്രവാസികള്‍ക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഒമാന്‍ വിടാന്‍ അവസരം ലഭിക്കുക.നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് നടപടികള്‍ക്കായി നവംബര്‍ 15ന് വെബ്സൈറ്റ് തുറക്കുമെന്നും ഒമാന്‍ തൊഴില്‍ വകുപ്പ് വ്യക്തമാക്കി.
പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സനദ് സെന്ററുകള്‍ വഴി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് എട്ടു മുതല്‍ പത്തു ദിവസത്തിനകം അനുമതി ലഭിക്കുകയും ചെയ്യും. ഇങ്ങനെ അനുമതി ലഭിച്ച പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ കോവിഡ് -19 മാനദണ്ഡം അനുസരിച്ചുള്ള പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റീവ് റിസള്‍ട്ട് കൈവശം കരുതേണ്ടതാണ്. പാസ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എംബസിയെ സമീപിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.