
മസ്‌കത്ത്: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ലഭിച്ചവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടിനനുസരിച്ച് ഒ.സി.െഎ കാര്‍ഡ് പുതുക്കാനുള്ള കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. പഴയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഒ.സി.െഎ കാര്‍ഡിലുള്ളവര്‍ പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടും യാത്ര ചെയ്യുേമ്പാള്‍ കൂടെ കൊണ്ടുപോകണമെന്നും അറിയിപ്പിലുണ്ട്.
ആജീവനാന്ത കാലാവധിയുള്ള ഒ.സി.െഎ കാര്‍ഡുകള്‍ കൈവശംവെക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.െഎ കാര്‍ഡുകളും പുതുക്കണമെന്നും പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഒ.സി.െഎ കാര്‍ഡില്‍ രേഖെപ്പടുത്തണമെന്നും നിയമമുണ്ട്. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയിരുന്നു. ഇത് നടപ്പാക്കാനുള്ള കാലാവധിയാണ് ആറു മാസത്തേക്കുകൂടി നീട്ടിയത്.
ഇതനുസരിച്ച് 21 വയസ്സിനും 50 വയസ്സിനുമിടയിലുള്ളവര്‍ക്ക് നിയമം ബാധകമല്ല. എന്നാല്‍, 20 വയസ്സിന് താഴെയുള്ളവര്‍ ഓരോ തവണ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും ഒ.സി.െഎ കാര്‍ഡും പുതുക്കണം. ജൂണ്‍ 30 വരെ നിലവിലുള്ള ഒ.സി.െഎ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.