
ദോഹ: കൊറോണ വൈറസിന്റെ വ്യാപനം ഉയർന്നതോടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണ് ഖത്തര്‍. വീടിന് പുറത്ത് ഇറങ്ങുന്നവർ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് ഇതോടെ ഖത്തർ നിര്‍ബന്ധമാക്കി. ഞായറാഴ്ച മുതൽ നിയമം നടപ്പിലാക്കും. നിയമം ലംഘിച്ചാല്‍ 2 ലക്ഷം റിയാൽ വരെ പിഴയും മൂന്ന് വർഷം വരെ തടവുമാണ് ശിക്ഷ.
കൊറോണ വൈറസ് കേസുകളുടെ എണ്ണം ഓരോ ദിവസവും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇരുപത്തെണ്ണായിയിരത്തിലധികം ആളുകൾക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണനിരക്ക് കുറവാണെന്നത് മാത്രമാണ് ആശ്വാസം. 15 ൽ താഴെ മരണങ്ങൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബാറുകൾ, റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചുകിടക്കുകയാണെങ്കിലും 2022 ലെ ലോകകപ്പ് മത്സരങ്ങൾക്കുള്ള സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പദ്ധതികൾ തുടരാന്‍ തന്നെയാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.