വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനു സൗദി വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചത്. വിദേശ സര്‍വകലാശാലകളിലും കോളജുകളിലും ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന സൗദി വിദ്യാര്‍ഥികളാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത്.
റിയാദ്: സൗദി വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന ഭാഷാ നൈപുണ്യ സര്‍ട്ടിഫിക്കറ്റുകള്‍ പലതും വ്യാജം. വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനു സൗദി വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചത്. വിദേശ സര്‍വകലാശാലകളിലും കോളജുകളിലും ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന സൗദി വിദ്യാര്‍ഥികളാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നത്. നേരത്തെ ജോര്‍ദാനില്‍ നിന്നുള്ള ഏജന്റുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇത് കൂടാതെ മറ്റു സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മിക്കുന്നുണ്ട്. ജോര്‍ദാനിയന്‍ ഏജന്‍സി വിദഗ്ധരായ ആളുകളെക്കൊണ്ട് പരീക്ഷയെഴുതിച്ചതാണ് സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നത്. ഏകദേശം 126000 സൗദി വിദ്യാര്‍ഥികള്‍ രാജ്യാന്തര സര്‍വകലാശാലകളിലും കോളജുകളിലുമായി ഉപരിപഠനം നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.