Currency

വ്യാജ ഉത്പന്നങ്ങള്‍ വിപണയില്‍ വര്‍ധിച്ചു, മുന്നറിയിപ്പുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Friday, April 14, 2017 10:45 am

മസ്‌കത്ത്: വ്യാജ ഉത്പന്നങ്ങള്‍ വിപണയില്‍ വര്‍ധിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തുണികള്‍, ബാഗ്, ആക്സസറീസ്, വാച്ച്, പെര്‍ഫ്യൂം തുടങ്ങിയവയാണ് വിപണിയില്‍ എത്തുന്ന പ്രധാന വ്യാജ ഉത്പന്നങ്ങള്‍. 2.5 ദശലക്ഷം വസ്തുക്കളാണ് കഴിഞ്ഞ വര്‍ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്തത്. ഇതില്‍ 145,822ഉം മസ്‌കത്തില്‍ നിന്ന് മാത്രമാണ്. എന്നാല്‍ ഇതിനിടയിലും ഉപഭോക്തൃ നിയമ ലംഘനങ്ങളിലും പരാതികളിലും കുറവുണ്ടായതായും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x