
ദോഹ: ഖത്തര്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഫാമിലി വിസയും ഓണ്‍ലൈനായി ലഭിക്കും. ഫാമിലി വിസക്കായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയും മെട്രാഷ് ടു ആപ്പ് വഴിയും വിസക്കായി അപേക്ഷിക്കാം. സ്മാര്‍ട്ട് ഖത്തര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടു വരുന്നത്.
മന്ത്രാലയത്തിന്റെ https://portal.moi.gov.qa വെബ്സൈറ്റിലാണ് ഫാമിലി വിസക്ക് അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയത്. സൈറ്റില്‍ തന്നെ മെട്രാഷ് ടു വിവരങ്ങളും ലഭ്യമാണ്. ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ രേഖയോ അപേക്ഷയോടൊപ്പം ഇല്ലെങ്കില്‍ അക്കാര്യം അപേക്ഷകന് അറിയിപ്പായി ലഭിക്കുകയും ചെയ്യും.
അപേക്ഷകര്‍ നേരിട്ട് മന്ത്രാലയത്തെ സമീപിക്കുന്ന തിരക്ക് ഒഴിവാക്കാന്‍ കൂടിയാണ് ഓണ്‍ലൈന്‍ സേവനം ഉള്‍പ്പെടുത്തിയത്. അടുത്തിടെയായി കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് ടുവിലും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ആറു ഭാഷകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ വിരലടയാളം ഉപയോഗിച്ച് ഇതില്‍ പ്രവേശിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.