മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈ വര്‍ഷം മുതല്‍ ഓരോ വര്‍ഷവും പത്ത് റിയാല്‍ വീതം ഫീസ് ഈടാക്കും. അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്കാണ് ഫീസ് ഈടാക്കുന്നത്. പുതിയ സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുക, പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിലേക്കാണ് ഫീസ് ഈടാക്കുന്നത്.
ദോഹ: മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈ വര്‍ഷം മുതല്‍ ഓരോ വര്‍ഷവും പത്ത് റിയാല്‍ വീതം ഫീസ് ഈടാക്കും. അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്കാണ് ഫീസ് ഈടാക്കുന്നത്. പുതിയ സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ നിര്‍മിക്കുക, പഴയ കെട്ടിടങ്ങള്‍ പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിലേക്കാണ് ഫീസ് ഈടാക്കുന്നത്.
പല ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടങ്ങളും പുതുക്കി പണിയാനോ പുനര്‍നിര്‍മിക്കാനോ സമയം അടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം മുതല്‍ ഫണ്ട് രൂപവത്കരിച്ചതെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെര്‍മാന്‍ വില്‍സന്‍.വി. ജോര്‍ജ് പറഞ്ഞു. നേരത്തെ സ്‌കൂളുകളില്‍ അധിക ഫണ്ട് ലഭ്യമായിരുന്നു. എന്നാല്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി മിച്ചം ഫണ്ടില്ലാത്ത സാഹചര്യമാണുള്ളത്.
അതേസമയം ആദ്യകാലങ്ങളില്‍ പലരില്‍ നിന്നും ലഭിച്ച സംഭാവനയിലൂടെയാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. രക്ഷിതാക്കളില്‍ നിന്ന് കെട്ടിട ഫണ്ടൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയെന്നും ഫണ്ട് ശേഖരിക്കല്‍ അനിവാര്യമായി വന്നതായും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.