
മസ്കറ്റ്: ഒമാനില്‍ പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ നടപടി തുടരുന്നു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കി. നഗരപരിസരങ്ങളിലും പാര്‍ക്കുകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇത്തരം ഇടങ്ങള്‍ നശിപ്പിക്കുന്നവരില്‍നിന്ന് 100 റിയാല്‍ പിഴയീടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അധികൃതര്‍ പറഞ്ഞു.
നിയമംലംഘിച്ച് പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. പാര്‍ക്കുകളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെകൂടി ബാധ്യതയാണെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. തണുപ്പ് കാലം ആരംഭിച്ചതോടെ പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ രാത്രി സമയങ്ങളില്‍ എത്തുന്നവര്‍ വര്‍ധിച്ചുവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.