Currency

ഒമാനില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസോലേഷന്‍ ഒരുക്കാം

സ്വന്തം ലേഖകന്‍Saturday, February 20, 2021 5:08 pm

മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ജീവനക്കാര്‍ക്കുള്ള താമസ സ്ഥലങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസോലേഷന്‍ ഒരുക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള ടോയ്‌ലറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നല്‍കുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്‌പോസിബിള്‍ പാത്രങ്ങളായിരിക്കണം ഭക്ഷണ വിതരണത്തിന് ഒരുക്കേണ്ടത്. ജീവനക്കാരെ വിമാനത്താവളത്തില്‍ നിന്ന് കമ്പനിയുടെ ഐസോലേഷന്‍ കേന്ദ്രത്തില്‍ കമ്പനി ചെലവില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കണം. രണ്ടാമത് പി.സി.ആര്‍ പരിശോധന നടത്താനും ബ്രേസ്ലെറ്റുകള്‍ നീക്കം ചെയ്യാനും കമ്പനിയുടെ ഐസോലേഷന്‍ സ്ഥലത്ത് സൗകര്യമൊരുക്കണം.

കമ്പനിയുടെ സ്ഥലം ഐസോലേഷനായി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ ഗവര്‍ണറേറ്റിലെ സാമൂഹിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ റിലീഫ് ആന്റ് ഷെല്‍റ്റര്‍ വിഭാഗം സൂപ്പര്‍വൈസര്‍ക്കാണ് നല്‍കേണ്ടത്. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ റെസിഡന്റ് കാര്‍ഡും കമ്പനിയുടെ ഐസോലേഷന്‍ കേന്ദ്രത്തിലാണ് താമസിക്കാന്‍ പോകുന്നതെന്ന കത്ത് നല്‍കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x