Currency

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു

സ്വന്തം ലേഖകന്‍Sunday, June 25, 2017 12:03 pm

സൗദിയുടെ വിവിഭ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള സാക്ഷ്യം സുപ്രീം കോടതി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് റോയല്‍ കോര്‍ട്ടാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളും അയല്‍ അറബ് രാഷ്ട്രങ്ങളും ഇതിനെ തുടര്‍ന്നാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.

മസ്‌കത്ത്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. സൗദിയുടെ വിവിഭ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള സാക്ഷ്യം സുപ്രീം കോടതി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് റോയല്‍ കോര്‍ട്ടാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളും അയല്‍ അറബ് രാഷ്ട്രങ്ങളും ഇതിനെ തുടര്‍ന്നാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.

റിയാദ് മേഖലയിലെ മജ്മഅ സര്‍വകലാശാലയിലെ വാനനിരീക്ഷണ വിഭാഗവും തുമൈറിലെ മാസപ്പിറവി നിരീക്ഷണ സമിതിയും ശനിയാഴ്ച അസ്തമയത്തിന് ശേഷം മാസപ്പിറവി കണ്ടതായി അറിയിച്ചിരുന്നു. മാസപിറവി കാണാത്തതിനാല്‍ ഒമാനില്‍ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

ഒരുമാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. പള്ളികളും ഈദുഗാഹുകളും പെരുന്നാള്‍ നമസ്‌കാരത്തിന് സജ്ജമായി. സൂര്യനുദിച്ച് 15 മിനുട്ടാണ് നമസ്‌കാരത്തിനുള്ള സമയം. രാജ്യത്തെ ജനങ്ങള്‍ക്കും ലോകമുസ്ലിംകള്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഐശര്യത്തിന്റെയും സമൃദ്ധിയുടെയും ഈദ് ആശംസകള്‍ നേര്‍ന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x