Currency

ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് സെപ്തംബറില്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Monday, March 8, 2021 4:04 pm

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് ഈ വര്‍ഷം സെപ്തംബറില്‍ തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്. അബൂഹമൂറിലെ ബര്‍വയിലാണ് കോളജ് പ്രവര്‍ത്തിക്കുക. എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളാണ് കാമ്പസിലുണ്ടാവുക. പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. നാലാമത്തെ വര്‍ഷം 1,000 വിദ്യാര്‍ഥികള്‍ കാമ്പസിലുണ്ടാകും. നേരത്തെ കോളജ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബൂഹമൂറിലെ ബര്‍വയില്‍ സജ്ജമാക്കിയ കോളജ് കെട്ടിടം അടുത്തയാഴ്ച്ച വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിക്കും.

ഇത് കൂടാതെ മറ്റ് മൂന്ന് സ്വകാര്യ യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ കൂടി ഉടന്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോ. ഖാലിദ് അബ്ദുള്ള അല്‍ അലി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x